രക്ഷിക്കൂ, അമ്മയ്‌ക്ക് എന്നെ പോറ്റാനാകില്ല

0

അരിസോണ: “ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്‌ക്കറിയില്ലായിരുന്നു. എന്നെ പോറ്റാനുള്ള പ്രാപ്‌തി അവര്‍ക്കില്ല. എന്നെ എത്രയും പെട്ടെന്ന്‌ അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും” – അരിസോണ ടസ്‌കണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനു സമീപത്തുനിന്നു കണ്ടെത്തിയ കത്തിലെ വരികളാണിത്‌. അവളുടെ അമ്മയാകാം ഈ കത്തെഴുതിയതെന്നാണ്‌ അധികൃതരുടെ നിഗമനം.

നിറവയറുമായി അരിസോണ വിമാനത്താവളത്തിലെത്തി, ശൗചാലയത്തില്‍ പ്രസവിച്ചശേഷം മടങ്ങിയ യുവതിയെക്കുറിച്ചുള്ള സൂചന അധികൃതര്‍ക്കു ലഭിച്ചിട്ടുണ്ട്‌. ഒരു സ്‌ത്രീ ശൗചാലയത്തില്‍ പോയ ശേഷം ബാഗുമായി നടന്നു പോകുന്ന ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌. ഇവരാകാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു സൂചന. അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്‌റ്റഡിയിലാണ്‌ കുഞ്ഞിപ്പോള്‍. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്കെതിരേ നിയമനടപടിയെടുക്കുന്ന രീതി അരിസോണയിലില്ല. പക്ഷേ, ചില ആശുപത്രികളില്‍ മാത്രമേ കുട്ടികളെ ഉപേക്ഷിക്കാനാകൂ.

Leave A Reply

Your email address will not be published.