ബസില്‍ തൊട്ടടുത്തിരുന്ന മധ്യവയസ്കന് സ്വയംഭോഗം ചെയ്തു; പ്രതിയുടെ വീഡിയോ പകര്‍ത്തി വിദ്യാര്‍ത്ഥിനി പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്തയാളെ വിദ്യാര്‍ത്ഥിനി കുടുക്കി. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്നയാളാണ് സ്വയംഭോഗം ചെയ്തത്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് യുവതി പറഞ്ഞു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവതി ഇയാള്‍ക്കെതിരെ ഡല്‍ഹി വസന്ത് വിഹാര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. വസന്ത് വിഹാറില്‍ നിന്നും ഐ.ഐ.ടി ഗേറ്റിലേക്കുള്ള താത്രയിലായിരുന്നു സംഭവം. അതിനിടെ തൊട്ടടുത്തിരുന്ന മധ്യവയസ്കന് യുവതിയെ നോക്കി സ്വയംഭോഗം ചെയ്യാനാരംഭിച്ചു. ദേഹത്ത് തൊടാനും പല തവണ ശ്രമമുണ്ടായി. പെണ്‍കുട്ടി എതിര്‍ത്തുവെങ്കിലും ഇയാള്‍ മൈന്‍ഡ് ചെയ്തില്ല. സമീപത്തിരുന്ന മറ്റ് യാത്രക്കാരും ഇടപെടാന്‍ തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടി ഇയാളുടെ പ്രവര്‍ത്തികള്‍ വീഡിയോയയില്‍ പകര്‍ത്തി പുറത്തുവിട്ടത്.
ഇത്തരം സംഭവങ്ങള്‍ ലൈംഗിക പീഡനമായി കാണാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് പെണ്‍കുട്ടി കുറ്റപ്പെടുത്തി. മറ്റുള്ളവര്‍ക്കൊരു മാതൃകയാകുന്നതിന് വേണ്ടിയാണ് താന്‍ കേസ് കൊടുത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. വീഡിയോയില്‍ കാണുന്ന മധ്യവയസ്കനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.