അബുദബിയിലെ ക്ഷേത്രത്തിന്‌ പ്രധാനമന്ത്രി തറക്കല്ലിട്ടു

0

ദുബായ്‌: യു.എ.ഇ.യില്‍ ആദ്യമായി നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടു. ദുബായ്‌ ഒപ്പേറയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴിയാണു ക്ഷേത്രത്തിന്റെ ശിലാസ്‌ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്‌.

അബുദബിയില്‍ പൂര്‍ത്തിയാകുന്ന ബി.എ.പി.എസ്‌. സ്വാമിനാരായണ്‍ ക്ഷേത്രത്തിന്‌ 55,000 ചതുരശ്ര അടി വിസ്‌തീര്‍ണമുണ്ടാകും.

ഇന്ത്യയില്‍ കൈപ്പണിയായി തീര്‍ക്കുന്ന ഭാഗങ്ങള്‍ യു.എ.ഇയില്‍ എത്തിച്ച്‌ കൂട്ടിച്ചേര്‍ക്കും. 2020 ല്‍ ക്ഷേത്രം തുറന്നു കൊടുക്കും. ക്ഷേത്ര മാതൃക അനാഛാദനം ചെയ്‌ത പ്രധാനമന്ത്രി, ഇതിനായി സ്‌ഥലം അനുവദിച്ച അബുദബി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‌ പ്രത്യേക നന്ദി അറിയിച്ചു.

Leave A Reply

Your email address will not be published.