രോഹിത്ത് ശര്‍മ്മ പരാജയപ്പെടുന്നതിന് പിന്നിലെ ആ രഹസ്യം പുറത്ത് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്
മത്സരത്തില്‍ രോഹിത്ത് ശര്‍മ്മ നിരന്തരമായി പരാജയപ്പെടുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് കെപ്ലര്‍ വെസല്‍സ് രംഗത്ത്. രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ ബാറ്റിംഗ് പരാജയത്തിന് കാരണം അദ്ദേഹത്തിന്റെ ഫുട് വര്‍ക്കില്‍ സംഭവിക്കുന്ന പിഴവാണെന്നാണ് വെസല്‍സിന്റെ നിരീക്ഷണം.
ഇന്ത്യയിലെ ചത്ത പിച്ചുകളില്‍ ഈ ഫുട് വര്‍ക്ക് വലിയ പ്രശ്നം സൃഷ്ടിക്കില്ലെങ്കിലും സ്വിംഗ് കൂടുതലായ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അത് ബാറ്റിംഗ് പരാജയത്തിലേക്ക് നയിക്കുമെന്നാണ് വെസല്‍സ് പറയുന്നത്.
വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് ടെക്നിക്കുകള്‍ മെച്ചപ്പെടുത്തിയേ തീരുമെന്നും അതല്ലാത്ത പക്ഷം താരത്തിന് വലിയ സ്കോറുകള്‍ നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും വെസല്‍സ് ഓര്‍മിപ്പിക്കുന്നു.