വീട്ടിലേയ്ക്കു വന്ന കത്ത് തുറന്നു: ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ വസതിയില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്നു നോക്കിയ ഭാര്യ വനീസ ആശുപത്രിയില്‍. കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
സംഭവത്തില്‍ ട്രംപിന്റെയോ മറ്റ് കുടുംബാംഗങ്ങളുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണങ്ങളുമുണ്ടായിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അതീവ ഗൗരവത്തോടെയാണ് യുഎസ് ഇന്റലിജന്‍സ് വഭാഗം സംഭവത്തെ കാണുന്നത്. വൈറ്റ് ഹൗസിലേയ്ക്ക് ട്രംപിനെ തേടിയും ഇത്തരത്തില്‍ മാലിന്യവും, അലര്‍ജി പൊടികളും, ഭീഷണികളും നിറഞ്ഞ കത്തുകള്‍ വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി.