നിയമസഭയില്‍ ജയലളിതയുടെ ഛായാചിത്രം; ഡി.എം.കെ. ഹൈക്കോടതിയില്‍

0

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഏഴടി ഉയരമുള്ള ഛായാചിത്രം തമിഴ്‌നാട്‌ നിയമസഭയില്‍ അനാച്‌ഛാദനം ചെയ്‌തു കേവലം ഒരു മണിക്കൂറിനുള്ളില്‍ ഡി.എം.കെ. ഇതിനെതിരേ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ഐ.ഐ.എ.ഡി.എം.കെ. നേതാവിന്റെ ചിത്രം സഭയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.

ചീഫ്‌ ജസ്‌റ്റിസ്‌ ഇന്ദിരാ ബാനര്‍ജിയും ജസ്‌റ്റിസ്‌ അബ്‌ദുള്‍ ഖുദ്ദോസും ഉള്‍പ്പെട്ട ബെഞ്ച്‌ രാവിലെ 10. 30- നു കോടതി നടപടികളിലേക്കു കടക്കാനൊരുങ്ങുമ്പോഴാണ്‌ ഡി.എം.കെയുടെ ഹര്‍ജി ബെഞ്ചിനു മുന്നിലെത്തിയത്‌. അടിയന്തിര പ്രാധാന്യമുള്ള ഹര്‍ജിയെന്ന നിലയില്‍ പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സന്റെ വാദം. ഛായാചിത്രവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റി.

Leave A Reply

Your email address will not be published.