ഒമാന്‍ സന്ദര്‍ശനം നിര്‍ണായക ചുവടുവയ്‌പ്‌: നരേന്ദ്ര മോഡി

0

മസ്‌കറ്റ്‌: ഒമാനിലെ ഭരണനേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ ഉഭയകക്ഷിബന്ധത്തിലെ നിര്‍ണായക ഏടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനൊടുവില്‍ ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധസഹകരണം ഉള്‍പ്പെടെ എട്ടു കരാറുകളാണു മോഡിയുടെ സന്ദര്‍ശനവേളയില്‍ ഒമാനുമായി ഒപ്പിട്ടത്‌. വാണിജ്യ-നിക്ഷേപരംഗങ്ങളില്‍ ഉള്‍പ്പെടെ ഒമാനുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ തന്റെ സന്ദര്‍ശനം സഹായകമായെന്നു മോഡി അവകാശപ്പെട്ടു. ഉപപ്രധാനമന്ത്രിമാരായ സയിദ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ അല്‍ സയിദ്‌, സയിദ്‌ അസാദ്‌ ബിന്‍ താരിഖ്‌ അല്‍ സയിദ്‌ എന്നിവരുമായും ബിസിനസ്‌ പ്രമുഖരുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്‌ച നടത്തി. സിവില്‍, വാണിജ്യകാര്യങ്ങളിലെ നിയമസഹകരണം, നയതന്ത്ര-ഔദ്യോഗിക പാസ്‌പോര്‍ട്ടുകളില്‍ പരസ്‌പരം വിസ ഒഴിവാക്കല്‍, ആരോഗ്യ-വിനോദസഞ്ചാരമേഖലകളിലെ സഹകരണം എന്നിവയാണ്‌ ഇരുരാജ്യങ്ങളും ഒപ്പിട്ട മറ്റു ധാരണാപത്രങ്ങള്‍. ഇന്ത്യ-ഒമാന്‍ വാണിജ്യസഹകരണം ഈവര്‍ഷം 5500 കോടി ഡോളറിലെത്തുമെന്ന്‌ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഇന്ദ്രമാന്‍ പാണ്ഡെ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.