സുഞ്ജ്വാന്‍ ഭീകരാക്രമണം: പിന്നില്‍ ജെയ്ഷെ മുഹമ്മദ്; തിരിച്ചടിയുണ്ടാകുമെന്ന് പ്രതിരോധമന്ത്രി
ജമ്മു: സുഞ്ജ്വാന്‍ ഭീകരാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്. പാക് തീവ്രവാദി മസൂദ് അസറിന്റെ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി. ആക്രമണം നടത്തിയ ഭീകരര്‍ക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാക് ഭീകരരുടെ പിന്തുണ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കശ്മീരിലെ സി.ആര്.പി.എഫ് ക്യാമ്പിന് ശനിയാഴ്ചയാണ് ഭീകരാക്രമണമുണ്ടായത്. അഞ്ച് തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. 36 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയും സി.ആര്.പി.എഫ് ക്യാമ്പ് ആക്രമിക്കപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം.
കശ്മീരിലെ ടൈഗര്‍ ഡിവിഷനില്‍ വാര്‍ത്താ സമ്മേളനം നടത്തിയ കേന്ദ്രമന്ത്രി പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ജമ്മു കശ്മീരിലെ സൈനിക ആശുപത്രിയില്‍ എത്തിയാണ് മന്ത്രി പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത്. സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കശ്മീര്‍ സര്‍ക്കാരിനോട് യോജിച്ച് പ്രവര്ത്തിക്കുണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.