ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരാണ്?; ഏറെ ആകര്‍ഷിച്ച യുവനടിയെക്കുറിച്ച് വാചാലനായി പൃഥ്വിരാജ്

0

സ്ത്രീകളോടുള്ള സമീപനത്തിന്റെ പേരില്‍ എന്നും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഒപ്പമുള്ള സ്ത്രീകളെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും തുല്യമായി ചേര്‍ത്തു നിര്‍ത്തുന്ന പൃഥ്വിരാജിനെ സമീപകാലത്ത് വളരെ അധികമായി ആരാധകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ഏറ്റവും പിന്തുണ നല്‍കി കൂടെ നിന്നതും, തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞ ഈ നടനെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരാകും?. ഒരു അഭിമുഖത്തിനിടെയാണ് ഈ ചോദ്യം പൃഥ്വി നേരിട്ടത്.

‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല’.

‘അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ട്’ പൃഥ്വി പറഞ്ഞു.

Leave A Reply

Your email address will not be published.