തന്‍റെ മകളെ കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തവ്യാജമാണെന്നു രേഖ

0

തന്‍റെ മകളെ പറ്റി സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ലൈനുകളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്നു നടിരേഖ. മകള്‍ അനുഷ സിനിമയിലേയ്ക്ക് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയോടായിരുന്നു രേഖയുടെ പ്രതികരണം. തമിഴ് മാധ്യമങ്ങളിലൂടെയാണ് രേഖയുടെ പ്രതികരണം പുറത്തു വന്നത്.

‘പ്രിയ മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ, എന്‍റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ, അവള്‍ക്ക് പഠിക്കാനാണ് ഇപ്പോള്‍ താല്‍പര്യം. സിനിമയില്‍ അഭിനിയിക്കുന്നെന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’എന്നും രേഖ പറയുന്നു.

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന രേഖ വീണ്ടും സിനിമയിലയ്ക്കു മടങ്ങിവരാന്‍ തയാറെടുക്കുകയാണ്.

Leave A Reply

Your email address will not be published.