വസ്ത്രത്തിന്റെ പേരില്‍ സൂപ്പര്‍നായികമാര്‍ തമ്മില്‍ പോര്: കാരണം ഇതാണ്
വസ്ത്രത്തിന്റെ പേരില്‍ ബോളിവുഡ് നായികമാര്‍ തമ്മില്‍ ട്വിറ്റര്‍ പോര്. ബോളിവുഡിലെ ഫാഷന്‍ ദിവ എന്നറിയപ്പെടുന്ന സോനം കപൂറും സൊനാക്ഷി സിന്‍ഹയും തമ്മിലാണ് പോര്. നേഹ ധൂപിയയുടെ ചാറ്റ് ഷോയിലാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിമുഖത്തില്‍ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. സോനത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സംസാരത്തില്‍ ഇല്ലാത്ത നിലപാട് കാണിക്കാനാണ് സോനം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി പറഞ്ഞു.
എന്നാല്‍ സൊനാക്ഷിക്ക് മറുപടിയുമായി സോനവും രംഗത്തെത്തി. എന്നാണ് താന്‍ സൊണാക്ഷിക്ക് മുന്പില് ആവശ്യമില്ലാത്ത നിലപാട് കാണിച്ചതെന്ന് സോനം ചോദിച്ചു. ഇനി അഥവാ അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ്- സോനം കുറിച്ചു. ഒടുവില്‍ പ്രശ്നം ഒത്ത് തീര്‍ക്കാനായി സൊനക്ഷി വീണ്ടും ട്വിറ്ററിലെത്തി. ‘സോനം ഇത്രയും ബാലിശമാകരുത്. നമ്മള് ഇത്തരം ഷോകളില്‍ പങ്കെടുക്കുന്നത് ആവശ്യമില്ലാഞ്ഞിട്ട് പോലും പരസ്പരം സ്തുതി പറയാനാണ്. എല്ലാം ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കാറില്ലേ, ഗൗരവകരമായി എടുക്കരുത്- സൊണാക്ഷി കുറിച്ചു’