ബ്ലാസ്റ്റേഴ്സ് വെറും കടലാസുപുലികള്‍: ബൂട്ടിയ
ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് വെറും കടലാസുപുലികള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് ബൈച്ചുങ് ബൂട്ടിയ. ലീഗിന്റെ നാലാം സീസണ് തുടങ്ങുന്നതിന് മുമ്പ് താന്‍ കിരീട സാധ്യത കല്പിച്ച ടീമാണ് ബ്ലാസ്റ്റേഴ്സെന്നും എന്നാല്‍ മോശം പ്രകടനത്തിലൂടെ അവര്‍ വെറും കടലാസ് പുലികളാണെന്ന് തെളിയിച്ചെന്നും ബൂട്ടിയ പറഞ്ഞു.
ഇക്കാര്യം തുറന്നു പറയുന്നതില്‍ ബ്ലാസ്റ്റേഴസ് ആരാധകര്‍ ക്ഷമിക്കണമെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു. വിദേശതാരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും കളത്തില്‍ സമന്വയിപ്പിക്കാന്‍ കഴിയാതെ പോയതാണ് ടീമിന് വിനയായതെന്നും ആരാധകര്‍ക്കായി വരുന്ന സീസണിലെങ്കിലും കിരീടം നേടണമെന്നും ബൂട്ടിയ പറഞ്ഞു.