കേരളത്തില്‍ ഡീസലിന്‍റെ വില 70 രൂപയിലേക്ക്

0

കൊച്ചി: തലസ്ഥാനത്ത് ഡീസലിന്‍റെ വില 69.89രൂപയിലെത്തി. ഡീസലിന്‍റെ വില ഇതാദ്യമായാണ് കേരളത്തില്‍ 70 രൂപയിലേക്ക് എത്തുന്നത്. 10 ദിവസത്തിനിടെ ഡീസലിന് 1.79 രൂപയും പെട്രോളിന് 1.41 രൂപയുമാണ് കൂട്ടിയത്. ദുഖവെള്ളി ദിനത്തില്‍ ഡീസലിന് 52 പൈസയും പെട്രോളിന് 49 പൈസയുമാണ് കൂട്ടിയത്. വെള്ളിയാഴ്ച അര്‍ധരാത്രി ഈ വര്‍ധന പ്രാബല്യത്തില്‍വന്നു. ഇതോടെ പെട്രോളിനും കേരളത്തില്‍ ഏറ്റവും ഉയര്‍ന്നവിലയായി 77.49 രൂപ. മുംബൈയില്‍ നാലുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ധനയാണിത്. അതേസമയം അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു.

Leave A Reply

Your email address will not be published.