സം​​​സ്ഥാ​​​ന​​​ത്ത് 24 മണിക്കൂര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥി​​​രം തൊ​​​ഴി​​​ല്‍ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ല്‍ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​ണി​​​മു​​​ട​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ങ്ങി. തിങ്കളാഴ്ച അ​​​ര്‍​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്. വിവിധ തൊഴിലാളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു 24 മണിക്കൂര്‍ പ​​​ണി​​​മു​​​ട​​​ക്ക്. പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ര്‍​​​ച്ചും ധ​​​ര്‍​​​ണ​​​യും ന​​​ട​​​ത്തും. സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ പ​​​ണി​​​മു​​​ട​​​ക്കി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​​​കും.
ബി​​​എം​​​എ​​​സ് പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല. മോട്ടോര്‍വാഹന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ബാ​​​ങ്ക്- ​ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ്, ബി​​​എ​​​സ്‌എ​​​ന്‍​​​എ​​​ല്‍, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ സ​​​ര്‍​​​വീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍, അ​​​ധ്യാ​​​പ​​​ക​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. പാ​​​ല്‍- ​പ​​​ത്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, വി​​​വാ​​​ഹം, ആം​​​ബു​​​ല​​​ന്‍​​​സ് സ​​​ര്‍​​​വീ​​​സ് എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.

Comments are closed.