ആരോഗ്യത്തിനും സൗന്ദര്യപ്രശ്നങ്ങള്‍ക്കും തൈര്

ആരോഗ്യത്തിനു മാത്രമല്ല, പലതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളപ്പവുമുള്ള മുടി ലഭിയ്ക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്.
തൈരും ചെറുനാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാനുള്ള വഴിയാണ്. തൈരിലെ ലാക്ടിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടുമാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തൈര്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും.
1 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയും. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം.

Comments are closed.