മമ്മൂട്ടിയുടെ പരോളിന്‍റെ റിലീസ് രണ്ടാം തവണയും മാറ്റി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രമായ പരോളിന്‍റെ റിലീസ് രണ്ടാം തവണയാണ് മാറ്റുന്നത്. ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം മാര്‍ച്ച്‌ 31 ആയിരുന്നു. റിലീസ് ഒരു ദിവസം കൂടി കഴിഞ്ഞ് ആറാം തീയതി ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മേക്കിംഗിലും പ്രമേയത്തിലുമെല്ലാം പ്രത്യേകതയോടെ വരുന്ന ചിത്രമാണ് പരോള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും.

Comments are closed.