സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സിനിമകളിലും സീരിയലുകളിലും മുന്നറിയിപ്പ് നിര്‍ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്കൊപ്പം സിനിമകളിലും സീരിയലുകളിലും മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് നിര്‍ദേശിച്ചു. നിലവില്‍ മദ്യത്തിനും പുകവലിക്കുമെതിരെ സിനിമകളിലും സീരിയലുകളിലും മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച്‌ സെന്‍സര്‍ ബോര്‍ഡിനും സാംസ്‌കാരിക സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇത്തരം അതിക്രമങ്ങള്‍ വിനോദോപാധികള്‍ വഴി കാട്ടുന്നത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.