യുവാവ് സ്‌കൂളില്‍ കയറിയ ഒന്‍പത് കുട്ടികളെ കുത്തിക്കൊലപ്പെടുത്തി

ഷാനക്‌സി: സ്‌കൂളില്‍ കയറിയ യുവാവ് ഒന്‍പത് കുട്ടികളെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ 10 കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു. മകനെ വിളിക്കാനെന്ന് പറഞ്ഞാണ് യുവാവ് സ്‌കൂളില്‍ കയറിയത്. വെള്ളിയാഴ്ച ചൈനയിലെ ഷാനക്‌സി പ്രവിശ്യയിലുള്ള മിഷി കണ്‍ട്രി പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസ് 28 വയസ്സുകാരനായ യുവാവിനെ അറസ്റ്റുചെയ്തു. ആക്രമണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Comments are closed.