വിജയുടെ തലൈവയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകന്‍

ഇളയദളപതി വിജയുടെ തലൈവയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകന്‍ എ എല്‍ വിജയ് . തന്‍റെ അടുത്ത് സിനിമയ്ക്കായുള്ള കഥയുണ്ടെന്നും അത് വിജയിയോട്‌ പറഞ്ഞിട്ടുണ്ടെന്നും എ എല്‍ വിജയ് പറഞ്ഞു. തലൈവ 2 പോലൊരു സിനിമ എപ്പോള്‍ ചെയ്യണം എന്നത് സംബന്ധിച്ച്‌ വിജയ്ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. തലൈവ ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. 2013ലാണ് തലൈവ പുറത്തിറങ്ങിയത്. അമല പോളായിരുന്നു ചിത്രത്തിലെ നായിക. അമല പോള്‍ സിനിമയില്‍ ഉണ്ടാകുമോ എന്ന് വിജയ് പറഞ്ഞില്ല. എന്നാല്‍ എപ്പോഴായിരിക്കും രണ്ടാം ഭാഗം വരിക എന്നതിനെക്കുറിച്ച്‌ സൂചനയൊന്നും നല്‍കിയിട്ടില്ല.

Comments are closed.