സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​നെ പാ​ര്‍​ട്ടി ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി

കൊ​ല്ലം: മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​നെ പാ​ര്‍​ട്ടി ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​ണ് ദി​വാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. ദി​വാ​ക​ര​നു പു​റ​മേ സി.​എ​ന്‍. ച​ന്ദ്ര​ന്‍, സ​ത്യ​ന്‍ മൊ​കേ​രി, ക​മ​ലാ സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​രേ​യും ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. എന്നാല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് പു​തി​യ​താ​യി അ​ഞ്ചു​പേ​രെ ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്‍. രാ​ജ​ന്‍, എ​ന്‍. അ​നി​രു​ദ്ധ​ന്‍, പി. ​വ​സ​ന്തം, കെ.​പി. രാ​ജേ​ന്ദ്ര​ന്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രെ​യാ​ണ് ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.
അ​തേ​സ​മ​യം ത​നി​ക്ക് ഗോ​ഡ്ഫാ​ദ​ര്‍​മാ​രി​ല്ലെ​ന്ന് ദി​വാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. ആ​രു​ടെ​യും സ​ഹാ​യ​ത്തി​ല്‍ തു​ട​രാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ധാ​ക​ര്‍ റെ​ഡ്ഡി​യു​ടെ ത​ണ​ലി​ല്‍ ക​മ്മ​റ്റി​യി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ല. കേ​ര​ള​നേ​തൃ​ത്വം ത​നി​ക്ക് വേ​ണ്ടി സം​സാ​രി​ച്ചോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ദി​വാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം സി. ​ദി​വാ​ക​ര​ന്‍ ബ​ഹി​ഷ്ക​രി​ച്ചു.

Comments are closed.