ഇന്ത്യയുടെ മുന്‍ ലോക ചാമ്ബ്യന്‍ ഷൂട്ടര്‍ ഷഹ്സാര്‍ റിസ്വി ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി

ദില്ലി: 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ മുന്‍ ലോക ചാമ്ബ്യന്‍ ഇന്ത്യയുടെ റഹ്സാര്‍ റിസ്വി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 1654 പോയന്റുമായാണ് ഐഎസ്‌എസ്‌എഫ് റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവതാരം ലോക ഒന്നാം നമ്ബറായത്. റഷ്യയുടെ ആര്‍തം ക്രൂഷ്നൗസോവ്(1046), ജപ്പാന്‍റെ ടൊമോയുക്കി മസ്യുദ(803) എന്നിവരാണ് ഇന്ത്യന്‍താരത്തിന് പിന്നിലുള്ളവര്‍.
ഇന്ത്യന്‍ താരങ്ങളായ ജിത്തു റായ് ആറാം സ്ഥാനത്തും ഓം പ്രകാശ് മിതര്‍വാള്‍ പന്ത്രണ്ടാം സ്ഥാനത്തുമാണ്. മെക്സിക്കോയില്‍ മാര്‍ച്ചില്‍ നടന്ന ലോകകപ്പില്‍ റിസ്വി സ്വര്‍ണം നേടിയിരുന്നു. അടുത്തിടെ കൊറിയയില്‍ നടന്ന ലോകകപ്പില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് ലോക റാങ്കിങ്ങില്‍ കുതിപ്പുണ്ടായത്.
അതേസമയം, ഇന്ത്യന്‍ വനിതാ താരങ്ങളില്‍ മനു ഭാക്കര്‍ മാത്രമാണ് ആദ്യ പത്ത് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി പതിനാറുകാരിയായ മനു ചരിത്രമെഴുതിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫില്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവികുമാര്‍ നാലാംസ്ഥാനത്തെത്തി. മറ്റൊരു ഷൂട്ടര്‍ ദീപക് കുമാര്‍ ഒമ്ബതാം സ്ഥാനത്താണ്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ അകില്‍ ഷിയോരന്‍(4), സഞ്ജീവ് രജ്പുത്ത്(8) സ്ഥാനവും കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉജ്വല പ്രകടനമാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ പുറത്തെടുത്തത്. ലോക താരങ്ങള്‍ക്കൊപ്പം മുന്‍നിരയിലുള്ള ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഏഷ്യന്‍ ഗെയിംസിലും പ്രകനടം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്.

Comments are closed.