മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ബംഗളൂരു: മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ . ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ച ബംഗളൂരു ബൗളര്‍മാരാണ് മുംബൈക്ക് ജയം നിഷേധിച്ചത്.
നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയ ബെംഗളൂരുവിനെതിരെ 153 റണ്‍സ് നേടാനേ മുംബൈക്ക് സാധിച്ചുള്ളു. മുംബൈയുടെ പരാജയത്തോടെ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം പാഴായി. മുംബൈയ്ക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടിയിരുന്നു. മുംബൈക്ക് വേണ്ടി മിച്ചല്‍ മഗ്ലെങന്‍, ജസ്പ്രീത് ബൂംറ, മാര്‍ക്കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് വേണ്ടി ഓപണര്‍ മനാന്‍ വോറ (31 പന്തില്‍ 45) ടോപ് സ്‌കോററായി. ബ്രണ്ടന്‍ മക്കല്ലം (25 പന്തില്‍ 37), വിരാട് കോഹ്‌ലി (26 പന്തില്‍ 32), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (10 പന്തില്‍ 23) എന്നിവരും ബംഗളൂരുവിന് വേണ്ടി തിളങ്ങി. മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം മുതല്‍ കാലിടറി. ഇഷാന്‍ കിഷന്‍ (0) നേരിട്ട് ആദ്യ പന്തില്‍ത്തന്നെ പുറത്തായി. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ (42 പന്തില്‍ 50) അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. ജെപി ഡുമിനി (23), ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

Comments are closed.