ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രാവിലെ 10: 30 ന് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി നാല്പത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു. ഇത്തവണ വിജയ ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് ഇത്തവണ പരീക്ഷാഭവന്‍ എസ്‌എസ്‌എല്‍സി ഫലം അവസാന രൂപത്തിലാക്കിയത്. പിആര്‍ഡി ആപ്പിലൂടെ ഫലം വേഗത്തിലറിയാന്‍ ക്ലൗഡ് സര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
http://keralapareekshabhavan.in
http://results.kerala.nic.in
keralaresults.nic.in
www.kerala.gov.in
www.prd.kerala.gov.in
http://results.itschool.gov.in വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്.എസ്.എല്‍.സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (റ്റി.എച്ച്‌.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്‌.ഐ)/എ.എച്ച്‌.എസ്.എല്‍.സി) പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralapareekshabhavan.in) ലഭ്യമാകും.

Comments are closed.