യുഎസ് സൈനിക വിമാനം തകര്‍ന്നുവീണ് 9 പേര്‍ മരിച്ചു

വാഷിങ്ടണ്‍: ജോര്‍ജ്ജിയക്ക് സമീപം സാവന്നയില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണ് 9 പേര്‍ മരിച്ചു. പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള യുഎസ് സി-130 ഹെര്‍ക്കുലസ് കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സാവന്നയിലെ ഹില്‍റ്റണ്‍ ഹെഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുവെച്ചായിരുന്നു അപകടം. ടെക്ക് ഓഫിന് നിമിഷങ്ങള്‍ക്കുള്ളിലാണ് തകര്‍ന്നത്. ഇവിടുത്തെ സ്റ്റേറ്റ് ഹൈവേ 21ല്‍ വച്ചാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു സംഭവം. അപകടസമയത്ത് പാതയില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സദാസമയം തിരക്കുള്ള റോഡാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Comments are closed.