കോട്ടയത്ത് മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കൗമുദി ചാനല്‍ വാര്‍ത്താ അവതാരികയാണ് സൂര്യയാണ് മരിച്ചത്. കോട്ടയത്തുനിന്നും തിരുവഞ്ചൂരേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു വാഹനം ഇവരുടെ വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. വാഹനം ഓടിച്ചിരുന്നത് ബന്ധുവായ അനന്തപത്മനാഭനായിരുന്നു. ഇയാള്‍ നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. കോട്ടയത്തെ പ്രദേശിക ചാനലായ സ്റ്റാര്‍ വിഷന്‍ ചാനലിലും ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന്. കോട്ടയം കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്‍റെ മകള്‍ സൂര്യ വാസനാണ് മരിച്ചത്.

Comments are closed.