കേരള പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ്

കേരള പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെതിരെ ഇറങ്ങും. ഇന്ന് വൈകിട്ട് വെളി ഗ്രൗണ്ടിലാണ് പോരാട്ടം നടക്കുക. സെമിയില്‍ കടക്കണമെങ്കില്‍ എല്ലാ മത്സരവും വിജയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് എയില്‍ ഒരി സെമി ഫൈനല്‍ സ്ഥാനം ഇതിനകം തന്നെ എഫ് സി തൃശ്ശൂര്‍ ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സെമി സ്ഥാനത്തിനായുള്ള പോരാട്ടം സാറ്റ് തിരൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സാറ്റിന് വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് എല്ലാ മത്സരങ്ങക്കും ജയിക്കേണ്ടതുണ്ട്. ഇതുവരെ കളിച്ച ആറു മത്സരങ്ങളും പരാജയപ്പെട്ടാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇന്നിറങ്ങുന്നത്. അവരുടെ സെമി പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം.

Comments are closed.