നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടിക്കും സാക്ഷികള്‍ക്കും പോലീസ്‌ സംരക്ഷണം

കൊച്ചി : നടന്‍ ദിലീപ്‌ പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും വിചാരണാവേളയില്‍ പോലീസ്‌ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. നടിയുടെ അപേക്ഷ പരിഗണിച്ചാണു നടപടി.
നടിയോ സാക്ഷികളോ ആവശ്യപ്പെടുന്നപക്ഷം സുരക്ഷ നല്‍കണമെന്നാണു പോലീസ്‌ മേധാവിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. സാക്ഷികള്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കണമെന്നാണു ക്രിമിനല്‍ നടപടിച്ചട്ടം അനുശാസിക്കുന്നത്‌. കേസില്‍ പള്‍സര്‍ സുനി, വിജീഷ്‌, മണികണ്‌ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്‌, ചാര്‍ലി, നടന്‍ ദിലീപ്‌, മേസ്‌തിരി സുനില്‍, വിഷ്‌ണു, പ്രതീഷ്‌ ചാക്കോ, രാജു ജോസഫ്‌ എന്നിവരാണു പ്രതികള്‍. 387 സാക്ഷികളില്‍ മഞ്‌ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍നിന്നുള്ളവരാണ്‌.

Comments are closed.