പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷായ്‌ക്കും വക്കീല്‍ നോട്ടീസ്

ബംഗളുരു: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷായ്‌ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ബി.എസ്‌ യെദിയൂരപ്പയ്‌ക്കുമെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു. തെറ്റായ ആരോപണങ്ങള്‍ വഴി തനിക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും മാനനഷ്‌ടമുണ്ടായെന്നാണ്‌ ആരോപണം. അഴിമതി ആരോപണം പിന്‍വലിച്ച്‌ മാപ്പു പറയാത്തപക്ഷം 100 കോടി രൂപ ആവശ്യപ്പെട്ട്‌ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ നോട്ടീസിലുണ്ട്‌. സിദ്ധരാമയ്യ സര്‍ക്കാരിനെ “സിദ്ധ റുപ്പയ” സര്‍ക്കാര്‍ എന്നു പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.

Comments are closed.