‘ആഭാസം’ ചിത്രത്തിന് അപ്രഖ്യാപിത വിലക്കില്ലെന്ന് സംവിധായകന്‍

‘ആഭാസം’ ചിത്രത്തിന് തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കില്ലെന്ന് സംവിധായകന്‍ ജുബിതും നിര്‍മാതാവ് സഞ്ജു ഉണ്ണിത്താനും. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ തിയറ്ററിലെത്തുമ്ബോള്‍ ചെറിയ ചിത്രങ്ങള്‍ മാറ്റുന്നത് സ്ഥിരമാണെന്നും രണ്ടാഴ്ച കഴിഞ്ഞാല്‍ കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ എത്തുമെന്നും സംവിധായകന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍റെ അനാവശ്യമായ ഇടപെടല്‍ നിരവധി ചിത്രങ്ങള്‍ സമയത്ത് റിലീസ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് സഞ്ജു ഉണ്ണിത്താന്‍ പറഞ്ഞു. സിനിമയെക്കുറിച്ച്‌ അറിയാവുന്നരെയോ സംവിധായകരെയോ ആണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും വ്യക്തിഗത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് പകരം കൃത്യമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.