കേരള കോണ്‍ഗ്രസ്​ സ്​റ്റിയറിങ്​ കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത്​ മുന്നണിയെ പിന്തുണക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്​ സ്​റ്റിയറിങ്​ കമ്മിറ്റിയില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ഒമ്ബതംഗ സബ്​ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം സബ്​കമ്മിറ്റി റിപ്പോര്‍ട്ട്​ സമര്‍പ്പിക്കുമെന്നും ഇതി​​​​ന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കുമെന്ന്​ കേരള കോണ്‍ഗ്രസ്​ ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. അതേ സമയം, കേരള കോണ്‍ഗ്രസ്​ സ്​റ്റിയറിങ്​ കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ്​ സൂചന. കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന ഒരു വിഭാഗത്തി​​​​ന്‍റെ നിലപാടിനോട്​ ജോസ്​ ​കെ മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ വിയോജിച്ചുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ വഞ്ചിച്ചവരെ പിന്തുണക്കരുതെന്ന്​ ജോസ്​ കെ മാണി നിലപാടെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ്​ തീരുമാനം സബ്​കമ്മിറ്റിക്ക്​ വിടാന്‍ ധാരണയായത്​.

Comments are closed.