കൊളീജിയം അടിയന്തര യോഗം ഇന്ന് ചേരുമെന്നു സൂചന

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു വീണ്ടും ശിപാര്‍ശ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ജഡ്‌ജിമാരുടെ കൊളീജിയം അടിയന്തര യോഗം ചേരുമെന്നു സൂചന. ലോകൂര്‍, കുര്യന്‍ ജോസഫ്‌ എന്നിവരാണ്‌ കൊളിജിയത്തിലെ അംഗങ്ങള്‍. കൊളിജിയം ചേരണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിയായ ജെ. ചെലമേശ്വര്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കു കത്തു നല്‍കിയിരുന്നു. യോഗം ചേരുന്നതു സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.
ജസ്‌റ്റിസ്‌ കെ.എം. ജോസഫിനെ സുപ്രീം കോടതിയിലേക്ക്‌ ഉയര്‍ത്തണമെന്ന കൊളീജിയത്തിന്‍റെ ശിപാര്‍ശ ഏപ്രില്‍ 26 നു കേന്ദ്രം തിരിച്ചയച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടപടിയെന്നും സുപ്രീം കോടതിയില്‍ കേരളത്തിനു മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര നടപടി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഉന്നയിച്ച എതിര്‍വാദങ്ങള്‍ക്കുള്ള മറുപടികളും ചെലമേശ്വറിന്‍റെ കത്തിലുണ്ടെന്നാണു സൂചന. ചീഫ്‌ ജസ്‌റ്റിസിനു പുറമേ ജസ്‌റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍ ബി.

Comments are closed.