ദുല്‍ഖറിന്‍റെ ഹിന്ദി ചിത്രം ഓഗസ്റ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ഓഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ് നായികമാരായി എത്തുന്നത്. അതിനിടെ ദുല്‍ഖര്‍ തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിനും കരാറായിട്ടുണ്ട്.

Comments are closed.