സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.39 രുപയും ഡീസലിന് 24 പൈസ വര്‍ധിച്ച്‌ 72.51 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. 

Comments are closed.