ഫിഫ ലോക റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇന്ത്യയും

ഫിഫ ലോക റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ടീം. ഫിഫ പുറത്തിറക്കിക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ 97 -ആം സ്ഥാനമാണ് ഇന്ത്യക്ക്. ലോകചാമ്ബ്യന്മാരായ ജര്‍മനി ആണേ ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്.രണ്ടാം സ്‌ഥാനത് ബ്രസീലും മൂന്നാം സ്ഥാനത് ബെല്‍ജിയവും ആണ് .നാലും അഞ്ചും സ്‌ഥാനത്തു പോര്‍ച്ചുഗലും അര്ജന്റീനിയയുമാണ്. മാര്‍ച്ചില്‍ ഇന്ത്യയുടെ സ്ഥാനം 99 ആയിരുന്നു .ഏപ്രില്‍ ആയതോടെ അത് 97 ല്‍ എത്തി. മെയിലും ഈ റാങ്കില്‍ തന്നെ തുടരുകയാണ് .ഈ വര്ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്.ഏഷ്യ കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനോട്‌ ആയിരുന്നു മത്സരം. ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. പക്ഷെ ഈ തോല്‍വി ഫിഫ റാങ്കിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല.

Comments are closed.