വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍

സിയോള്‍: സൗത്ത് കൊറിയയില്‍ നടന്നുവരുന്ന വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 3-2 എന്ന എന്ന സ്കോറിന് തോല്‍പ്പിച്ചു. ഗുര്‍ജിത്ത് കൗര്‍, വന്ദന കതാരിയ, ലാല്‍രംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മലേഷ്യയ്ക്കെതിരെ ഗോള്‍ നേടിയത്. നേരത്തെ ജപ്പാനെ 4-1ഉം, ചൈനയെ 3-1ഉം ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പട്ടികയില്‍ 9 പോയന്റുമായി മുന്നിലുള്ള ഇന്ത്യ അവസാന പൂള്‍ മത്സരത്തില്‍ ശനിയാഴ്ച ആതിഥേയരായ കൊറിയയെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.

Comments are closed.