ക‌ര്‍ണാടയില്‍ സഭാ നടപടികള്‍ ആരംഭിച്ചു

ബംഗളൂരു: ക‌ര്‍ണാടയില്‍ സഭാ നടപടികള്‍ ആരംഭിച്ചു. മൂന്ന് അംഗങ്ങള്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രോട്ടെം സ്‌പീക്കറായ ബൊപ്പയ്യയുടെ അദ്ധ്യക്ഷതയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോട്ടെം സ്‌പീക്കറായി ഗവര്‍ണര്‍ക്ക് മുന്നില്‍ രാവിലെ തന്നെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. സഭാനടപടികള്‍, വിശ്വാസ വോട്ടെടുപ്പടക്കം തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് മുമ്ബ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ആകെ 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. ഇതില്‍ 222 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗബലം 221 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് 78 ഉം, ജെഡിഎസ് 36 ഉം, കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഒരു സീറ്റും ബി.എസ്‌.പി ഒരു സീറ്റും കെ.പി.ജെ.പി ഒരു സീറ്റും നേടി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. ഇതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.

Comments are closed.