സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്നു

തിരുവനന്തപുരം: പെട്രോള്‍ വില 80 രൂപ കടന്നു. ഇന്ന് ലിറ്ററിന് 32 പൈസ കൂടി 80.01 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 26 പൈസ കൂടി 73.06 രൂപയായി. 80 ഡോളറിലെത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണം. കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 24 മുതല്‍ മേയ് 15 വരെ എണ്ണക്കമ്ബനികള്‍ പ്രതിദിന വിലവര്‍ദ്ധന നിറുത്തിവച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ വരെ ഇക്കാലയളവില്‍ കൂടേണ്ടതായിരുന്നു. നടപ്പാക്കാനാവാതെ പോയ ഈ വര്‍ദ്ധന കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ എണ്ണക്കമ്ബനികള്‍. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 30 പൈസ ഉയര്‍ന്ന് 79.69 രൂപയും ഡീസലിന് 31 പൈസ വര്‍ദ്ധിച്ച്‌ വില 72.82 രൂപയുമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി.

Comments are closed.