സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. പിബി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിക്കുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഹൈദരാബാദ് പാര്‍ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായാണ് പിബി യോഗം ചേരുന്നത്. സംഘടന ചുമതല മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് നല്‍കിയേക്കും. പുതുതായി പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നീലോത്പല്‍ ബസുവിന് എസ്‌എഫ്‌ഐയുടെയോ, ഡിവൈഎഫ്‌ഐയുടെയോ ചുമതല ലഭിച്ചേക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തും.

Comments are closed.