തൂ​ത്തു​ക്കു​ടി പോ​ലീ​സ് വെ​ടി​വ​യ്പ് ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം

തൂ​ത്തു​ക്കു​ടി: തൂ​ത്തു​ക്കു​ടി സ്റ്റെ​ര്‍​ലൈ​റ്റ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പ് ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം. ക​മാ​ന്‍​ഡോ​ക​ള്‍ ആ​ളു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച്‌ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എം​ഡി​എം​കെ നേ​താ​വ് വൈ​കോ ആ​രോ​പി​ച്ചു. പോ​ലീ​സ് വാ​നി​ന് മു​ക​ളി​ല്‍ നി​ന്ന് സ​മ​ര​ക്കാ​ര്‍​ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി. തൂ​ത്തു​ക്കു​ടി വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് കോ​പ്പ​ര്‍ യൂ​ണി​റ്റ് പ്ലാ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​ര്‍​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് ‌വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യ​ടക്കം 11 ​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. തൂ​ത്തു​ക്കു​ടി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നു നേ​രേ​യാ​ണു പോ​ലീ​സ് വെ​ടി​വ​ച്ച​ത്. ‌പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Comments are closed.