ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 29 വരെ ഇത് തുടരും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്ററായിരിക്കും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments are closed.