നിലവാരമില്ലാത്ത പ്ലാസ്‌റ്റിക്‌- പോളിത്തീന്‍ ഉത്‌പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: നിലവാരമില്ലാത്ത പ്ലാസ്‌റ്റിക്‌- പോളിത്തീന്‍ ഉത്‌പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരിസ്‌ഥിതിയെയും വന്യജീവികളെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പുതിയ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പര മന്‍ കി ബാത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്‌. പരിസ്‌ഥിതി സംരക്ഷണവും പ്രകൃതിയോട്‌ അനുഭാവപൂര്‍ണമായി പെരുമാറേണ്ടതും സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്‌. ലോക പരിസ്‌ഥിതി ദിനത്തിന്‌ ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തിന്‌ അവസരം ലഭിച്ചത്‌ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.