ഫ്രാ​ന്‍​സി​ല്‍ പു​ക​വ​ലി​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞതായി റിപ്പോര്‍ട്ട്

0

പാ​രീ​സ്: ഫ്രാ​ന്‍​സി​ല്‍ 2017ല്‍ ​കാ​ല​യ​ള​വി​ല്‍ പ​ത്തു ല​ക്ഷ​ത്തോ​ളം പേ​ര്‍ ദി​വ​സേ​ന​യു​ള്ള പു​ക​വ​ലി ഉ​പേ​ക്ഷി​ച്ച​താ​യി പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഫ്രാ​ന്‍​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്നു. പു​ക​വ​ലി​വി​രു​ദ്ധ പ​രി​പാ​ടി​ക​ളാ​ണ് പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. സി​ഗ​ര​റ്റ് പാ​ക്ക​റ്റി​ലെ ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പും സി​ഗ​ര​റ്റി​ന്‍റെ വി​ല വ​ര്‍​ധി​ച്ച​തു​മെ​ല്ലാം പു​ക​വ​ലി ഉ​പ​യോ​ഗം നി​ര്‍​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി. കൗ​മാ​ര​ക്കാ​രു​ടെ​യും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള​വ​രു​ടെ​യും ഇ​ട​യി​ല്‍ പു​ക​വ​ലി ഉ​പ​യോ​ഗം കു​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.
2017-ലെ ​റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം 18 വ​യ​സി​നു മു​ക​ളി​ലു​ള്ള 26.9 ശ​ത​മാ​നം(1.22 കോ​ടി) ആ​ളു​ക​ളാ​ണ് ദി​വ​സേ​ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ 2.5 ശ​ത​മാ​നം കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചു. പ​ത്തു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ദി​വ​സേ​ന​യു​ള്ള പു​ക​വ​ലി നി​ര്‍​ത്തി​യ​ത്.

Leave A Reply

Your email address will not be published.