കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും

0

കോട്ടയം: കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ഷാനു ചാക്കോയും പിതാവ് ചാക്കോയും ഇന്നലെ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴങ്ങിയിരുന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗൂഡാലോചന കേസില്‍ നീനുവിന്‍റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും.

Leave A Reply

Your email address will not be published.