മോഹന്‍ലാല്‍ സൂര്യ ചിത്രം 100 കോടി ബഡ്ജറ്റില്‍

0

മോഹന്‍ലാല്‍ സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കെ.വി.ആനന്ദ് ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തരിപ്പിലാണ് നാളേറെയായി ആരാധകര്‍. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സയേഷ സൈഗാളാണ് സൂര്യയുടെ നായികയായെത്തുന്നത്. ചിത്രത്തില്‍ വില്ലനായി മോഹന്‍ലാലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു സിരിഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പേരുള്‍പ്പെടെ ചിത്രത്തെ കുറിച്ച്‌ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.വി.ആനന്ദും സൂര്യയും വീണ്ടും ഒന്നിക്കുന്നത്. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റു ചിത്രങ്ങള്‍. വനമകന്‍, ശിവായ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു സയേഷ. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍ ചിത്രം.

Leave A Reply

Your email address will not be published.