ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു

0

ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു. പ്രശസ്ത കന്നട സംവിധായകനായ സന്തോഷ് ഷെട്ടിയാണ് മരിച്ചു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തില്‍ ചിത്രീകരണത്തിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. പുതിയ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 20 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് സന്തോഷ് തെന്നി വീണത്. സഹപ്രവര്‍ത്തകരായ 4 പേര്‍ക്കൊപ്പമാണ് സന്തോഷ് വെള്ളച്ചാട്ടത്തിനടുത്തെത്തിയത്. കനസ് കണ്ണ് എന്ന ആദ്യത്തേതും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് സന്തോഷ്.

Leave A Reply

Your email address will not be published.