സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ക്രിമിനല്‍ കുറ്റമാണെന്ന നിയമം സൗദി പാസാക്കി

0

റിയാദ്: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം സൗദി പാസാക്കി. നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്ന വാക്കും നോട്ടവുമടക്കം കുറ്റകരമാണ്. ശൂറ കൗണ്‍സില്‍ പാസാക്കിയ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 54 ലക്ഷം രൂപ)വരെ പിഴയും ലഭിക്കാം. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് അനുകൂലമായ ഏതാനും നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെയാണ് ലൈംഗിക അതിക്രമം കുറ്റകരമാക്കുന്ന നിയമം പാസാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.