അയര്‍ലണ്ടില്‍ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും കോഹ്‍ലി കളിക്കും

0

സറേയ്ക്ക് വേണ്ടി കളിക്കുന്നതിനാല്‍ അയര്‍ലണ്ടിലെ രണ്ട് ടി20 മത്സരങ്ങളില്‍ ആദ്യത്തേത് വിരാട് കോഹ്‍ലിയ്ക്ക് നഷ്ടമാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ കഴുത്തിനേറ്റ പരിക്ക് മൂലം കോഹ്‍ലി തന്‍റെ കൗണ്ടി കളിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ അയര്‍ലണ്ടില്‍ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും കോഹ്‍ലി ഇനി ടീമിനൊപ്പമുണ്ടാകുമെന്നും ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പുകളായി ഇതിനെക്കാണുമെന്നുമാണ് ഇപ്പോള്‍ അറിയുന്നത്.
ജൂണ്‍ 27നു മലാഹൈഡിലാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം. നേരത്തെ സറേയില്‍ കളിച്ചിരുന്നുവെങ്കില്‍ ഈ മത്സരം കോഹ്‍ലിയ്ക്ക് ഒഴിവാക്കേണ്ടി വരുമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ കോഹ്‍ലി തന്‍റെ പരിശീലന ആരംഭിച്ചിരുന്നു. ജൂണ്‍ 15നു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കോഹ്‍ലി തന്‍റെ ഫിറ്റ്നെസ് ടെസ്റ്റം നടത്തും.

Leave A Reply

Your email address will not be published.