ഡാകിനിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

0

സംവിധായകന്‍ രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. സുരാജ് വെഞ്ഞാറമ്മൂട് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷങ്ങളിലൂടെ ശ്രദ്ധേയരായ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചെമ്ബന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരുമുണ്ട്. ഉര്‍വശി തിയറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ അനീഷ് എം തോമസ്, യൂണിവേഴ്‌സല്‍ സിനിമാസ് ബി രാകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഡാകിനി ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

Leave A Reply

Your email address will not be published.