നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

0

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കമാകും. 12 ദിസങ്ങളിലായി പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭ ചേരുന്നത്. 17 ഓര്‍ഡിനന്‍സുകളാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സജി ചെറിയാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലെ രാഷ്ട്രീയ സംഭവങ്ങളും സഭയില്‍ ചര്‍ച്ചയാകും. ആദ്യ രണ്ടു ദിവസങ്ങളിലായി 6  ഓര്‍ഡിനന്‍സുകളാകും സഭ പരിഗണിക്കുക. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ്, പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ഓര്‍ഡിനന്‍സ്, തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍, കേരള സര്‍വകലാശാല തുടങ്ങിയവയാണ് പരിഗണിക്കുന്ന സുപ്രധാന ഓര്‍ഡിനന്‍സുകള്‍. 2018 – 19 സാമ്ബത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ജൂണ്‍ 13ന് നടക്കും. ജൂണ്‍ 21 വരെ സഭ സമ്മേളിക്കുമ്ബോള്‍ കെവിന്‍റെ കൊലപാതകം, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം എന്നിവയാകും പ്രതിപക്ഷം ആയുധമാക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും ഉപയോഗിച്ചാകും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക

Leave A Reply

Your email address will not be published.