കെവി​​​​ന്‍റെ മരണം;  നീനുവി​​​​ന്‍റെ അമ്മ രഹന മുന്‍കൂര്‍ ജാമ്യത്തിന്​ അപേക്ഷ നല്‍കി

0

കൊച്ചി: കെവി​​​​ന്‍റെ മരണവുമായി ബന്ധപ്പെട്ട്​ നീനുവി​​​​ന്‍റെ അമ്മ രഹന ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്​ അപേക്ഷ നല്‍കി. ഈ​ കേസുമായി ബന്ധപ്പെട്ട്​ ത​​​​ന്‍റെ ഭര്‍ത്താവിനേയും മകനേയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തന്നേയും കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന്​ മാധ്യമങ്ങള്‍ വഴി അറിഞ്ഞ സാഹചര്യത്തിലാണ്​ കോടതിയെ സമീപിച്ചതെന്നും അപേക്ഷയില്‍ പറയുന്നു.  ഇരുവരുടേയും വിവാഹം അറിഞ്ഞ്​ കെവി​​​​ന്‍റെ വീട്ടില്‍ പോവുകയും അവരുമായി വാക്​തര്‍ക്കം ഉണ്ടാവുകയും ചെയ്​തതായും അപേക്ഷയില്‍ പറയുന്നു. പിന്നീട് ​കെവിന്‍​ മരിച്ച വിവരമാണ്​ അറിയുന്നത്​. ഇതില്‍ കൂടുതല്‍ തനിക്കറിയില്ലെന്നും രഹന ബോധിപ്പിക്കുന്നു. തന്‍റെ അറസ്​റ്റ്​ അനാവശ്യമാണ്​. കേസില്‍ അറസ്​റ്റ്​ ചെയ്​താല്‍ ജാമ്യം അനുവദിക്കണമെന്നും രഹന ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.